കുവൈറ്റ്: നിര്‍മാണത്തിലിരിക്കുന്ന കുവൈറ്റ് ദേശീയ ബാങ്കിന്റെ പുതിയ ആസ്ഥാനത്ത് വന്‍ തീപിടിത്തം. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ഇവിടെയുണ്ടായിരുന്ന 2500 ഓളം തൊഴിലാളികളെ ഒഴിപ്പിച്ചതായി ബാങ്ക് അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച രാവിലെയാണ് 300 മീറ്ററോളം ഉയരമുള്ള കെട്ടിടത്തില്‍ തീപടര്‍ന്നത്. ഇതേ തുടര്‍ന്ന് പ്രദേശമാകെ വന്‍ പുകയില്‍ മുങ്ങി നില്‍ക്കുകയായിരുന്നു. കുവൈറ്റ് സിറ്റിയിലുള്ള ഷാര്‍ഖിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വേനല്‍ക്കാലത്ത് കുവൈറ്റില്‍ 40 ഡിഗ്രിയിലധികമാണ് ശരാശരി ചൂടാണ് അനുഭവപ്പെടുന്നത്.