കുവൈറ്റ് സിറ്റി: കുവൈറ്റിലെ സഹകരണ സ്ഥാപനങ്ങളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ജോലി ചെയ്യുന്നവര്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്‍ തുടങ്ങി. ഇവര്‍ക്കായി മൊബൈല്‍ വാക്‌സിനേഷന്‍ യൂനിറ്റ് ആരംഭിച്ചാണ് ആരോഗ്യ പ്രവര്‍ത്തകര്‍ കുത്തിവയ്പ്പ് നല്‍കുന്നത്. ഇവര്‍ക്കു പുറമെ, പള്ളികളില്‍ ജോലി ചെയ്യുന്ന ഇമാമുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും മൊബൈല്‍ സംവിധാനത്തിലൂടെ വാക്‌സിന്‍ എത്തിക്കുന്നുണ്ട്.
സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിതരണ കേന്ദ്രങ്ങളിലെത്തി വാക്‌സിനെടുക്കാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് അവരുടെ തൊഴിലിടങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കുന്നത്. റമദാന്‍ ആസന്നമായ സാഹചര്യത്തില്‍ കൂടുതല്‍ ജനങ്ങളുമായി ഇടപഴകുന്നവര്‍ എന്ന നിലക്കാണ് ഇവരെ വാക്‌സിനേഷനായി തെരഞ്ഞെടുത്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.