കുവൈറ്റില്‍ കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇന്ന് മുതല്‍ റസ്റ്റൊറന്റുകളിലും കഫേകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി.  കൊവിഡ് കാര്യങ്ങള്‍ക്കായുള്ള ഉന്നതതല കമ്മിറ്റി അനുവാദം നല്‍കിയത് . രാവിലെ 5 മണി മുതല്‍ രാത്രി 8 മണി വരെയാണ് പ്രവേശനം അനുവദിക്കുകയെന്ന് കമ്മിറ്റി ചെയര്‍മാന്‍ എന്‍ജിനീയര്‍ അഹ്മദ് അല്‍ മന്‍ഫൂഹി അറിയിച്ചു. 8 മണിക്ക് ശേഷം നിബന്ധനകള്‍ക്ക് വിധേയമായി പാര്‍സല്‍ നല്‍കുന്നത് തുടരാം.

അതേസമയം, സീറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്തവര്‍ക്കു മാത്രമേ ഇവിടങ്ങളില്‍ പ്രവേശനം അനുവദിക്കൂ. പ്രവേശന ഹാളിലെ തിരക്ക് കുറയ്ക്കുന്നതിനു വേണ്ടിയാണിത്. ഉപഭോക്താക്കളില്‍ നിന്ന് പണം നേരിട്ട് സ്വീരിക്കരുതെന്നും ഓണ്‍ലൈന്‍ പെയ്‌മെന്റ് മാത്രമേ പാടുള്ളൂ എന്നും നിര്‍ദ്ദേശമുണ്ട്. റസ്‌റ്റൊറന്റ്, കഫേ ജീവനക്കാരുടെ ആരോഗ്യം എല്ലാ ദിവസവും പരിശോധിച്ച് രോഗ ലക്ഷണങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.

Top