കുവൈറ്റ്: കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മൂന്ന് തരത്തിലുളള ആരോഗ്യ മന്ത്രാലയം സർട്ടിഫിക്കറ്റാണ് നൽകുന്നത്. കൊവിഡ് ബാധിച്ചവരെ വ്യക്തമായി തിരിച്ചറിയാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു സംവിധാനം ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് പച്ച നിറത്തിലുള്ള സർട്ടിഫിക്കറ്റ് ആണ് നല്‍കുന്നത്. കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവര്‍ക്കും പച്ച നിറത്തിലുള്ള സര്‍ട്ടിഫിക്കറ്റ് തന്നെയാണ് നല്‍കുന്നത്
എന്നാല്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് നല്‍കുന്നത് ഓറഞ്ച് നിറത്തിലുള്ള സര്‍ട്ടിഫിക്കറ്റ് ആണ്. രാജ്യത്ത് യാത്ര നടത്താനും ഷോപ്പിങ്ങിനായി പോകാനും, മാളുകളില്‍ പ്രവേശിക്കാനും ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗപ്പെടുത്താം.