കുവൈറ്റ്: നോര്‍ക്ക റൂട്ട്‌സ് വഴി ഗാര്‍ഹികത്തൊഴിലാളികള്‍ക്കായി നടത്തുന്ന റിക്രൂട്‌മെന്റ് ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിന് വേണ്ടിയുള്ള സര്‍ക്കാര്‍ കമ്പനിയായ അല്‍ ദുറ പ്രതിനിധികള്‍ തിരുവനന്തപുരത്ത് നോര്‍ക്ക റൂട്ട്‌സുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.
ഗാര്‍ഹികത്തൊഴിലിനായി പുറപ്പെടേണ്ട നാല്‍പതോളം മലയാളികള്‍ക്കുള്ള യാത്രാരേഖകള്‍ തയ്യാറായാല്‍ ഉടനെ തന്നെ ആദ്യ ബാച്ച് യാത്ര സാധ്യമാകുന്നതാണ്. ഗാര്‍ഹിക തൊഴിലാളികളായ 500 പേരെ റിക്രൂട്ട് ചെയ്യുന്നതിന് അല്‍ ദുറയും നോര്‍ക്ക റൂട്ട്‌സും നേരത്തെ ധാരണയായിരുന്നു. ഇതനുസരിച്ച് നോര്‍ക്ക റൂട്ട്‌സ് കൈമാറിയ നൂറോളം പേരുടെ ബയോഡേറ്റയില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായിരിക്കും ആദ്യബാച്ചില്‍ അവസരം ലഭിക്കുന്നത്.