കുവൈറ്റില്‍ ഈദിനുള്ള ആടിനെ വാങ്ങാന്‍ വിലകുറയുന്നതും കാത്ത് ജനങ്ങള്‍

കുവൈറ്റ് : കുവൈറ്റില്‍ ഈദിനുള്ള ആടിനെ വാങ്ങാന്‍ ചന്തകളില്‍ വന്‍ തിരക്ക്. ഉപഭോക്താക്കളില്‍ കൂടുതല്‍ പേരും ആടിന് വില കുറയുന്നത് കാത്തിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഈദിന് ഒരു ദിവസം മുമ്പേ ഉയര്‍ന്ന വിലയ്ക്ക് ആടിനെ വിറ്റ് കൂടുതല്‍ ലാഭം കൊയ്യാനാണ് കച്ചവടക്കാരുടെ ലക്ഷ്യം .

രാജ്യത്തിലെ ഏറ്റവും വലിയ ചന്തയായ ജഹ്റ ഗവര്‍ണറേറ്റിലെ ആട് ചന്തയില്‍ ഇടനിലക്കാരുടെ തിരക്കും വര്‍ധിച്ചുവരികയാണ്. സൗദി അറേബ്യയില്‍ നിന്നും ജോര്‍ദാനില്‍ നിന്നുമാണ് കൂടുതല്‍ ബലിമൃഗങ്ങളെ കുവൈറ്റിലേക്ക് എത്തിക്കുന്നത്. അത്യാഗ്രഹികളായ കച്ചവടക്കാരില്‍ നിന്നും വില കുറച്ച് ആടിനെ ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നുണ്ട്.

Top