കുവൈറ്റ് പ്രവാസികള്‍ക്കിടയില്‍ കൊവിഡ് കേസുകള്‍ കൂടുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസികള്‍ക്കിടയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരിലും രോഗം സങ്കീര്‍ണമായി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നവരിലും കൂടുതല്‍ പേരും പ്രവാസികളാണെന്ന് കൊറോണയുമായി ബന്ധപ്പെട്ട സുപ്രിം  അഡ്വൈസറി കമ്മിറ്റി തലവന്‍ ഡോ. ഖാലിദ് അല്‍ ജാറല്ലാഹ് വ്യക്തമാക്കി. അതോടൊപ്പം ഇവരില്‍ ഏറിയ പങ്കും കൊവിഡ് വാക്സിന്‍ എടുക്കാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റിലെ സ്വദേശികള്‍ക്കിടയില്‍ കൊവിഡ് ബാധയുടെ നിരക്ക് പ്രവാസികളെ അപേക്ഷിച്ച് വളരെ കുറവാണെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്വദേശികളില്‍ ഭൂരിഭാഗം ആളുകള്‍ക്കും വാക്സിന്‍ ലഭിച്ചതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. കുവൈറ്റില്‍ വാക്സിനേഷന്റെ ആരംഭ ഘട്ടത്തില്‍ സ്വദേശികള്‍ക്കായിരുന്നു കൂടുതല്‍ പരിഗണന നല്‍കിയിരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

Top