കുവൈറ്റ്: വിദേശികള്‍ക്ക് നിബന്ധനകളോടെ മാത്രമായിരിക്കും മൂന്നു വര്‍ഷത്തേക്ക് തുടര്‍ച്ചയായി വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുകയെന്ന് അധികൃതര്‍.
വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്ന സ്ഥാപനത്തിന്റെ ലൈസന്‍സിന് കാലപരിധിയുണ്ടാവുക, തൊഴിലാളിയുടെ പാസ്‌പോര്‍ട്ടിന് കാലപരിധിയുണ്ടാവുക, കരാര്‍ പാലിക്കുമെന്ന് തൊഴിലുടമയുടെ രേഖാമൂലമുള്ള ഉറപ്പു ലഭിക്കുക എന്നിവയായിരിക്കും മൂന്നു വര്‍ഷത്തേക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള നിബന്ധനകള്‍.
കൂടാതെ കാലാവധി അവസാനിക്കുന്നതിന്റെ ആറുമാസം മുന്‍പ് വര്‍ക്ക് പെര്‍മിറ്റ് നിബന്ധനകളോടെ പുതുക്കാമെന്നും അതോറിറ്റി അറിയിച്ചു. തൊഴില്‍ സംബന്ധമായ പരാതികള്‍ വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം പോലുള്ള സോഷ്യല്‍ മീഡിയകള്‍ വഴി ലഭ്യമാക്കുന്നതിന് സംവിധാനവും ഏര്‍പ്പെടുത്തുമെന്ന് അതോറിറ്റി വ്യക്തമാക്കി.