കുവൈറ്റ്: കുവൈറ്റില്‍ സ്വദേശിവത്കരണം കര്‍ശനമാകുമ്പോള്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് വിരമിക്കാന്‍ നോട്ടീസ് നല്‍കിയ വിദേശികളുടെ താമസാനുമതി ആറുമാസത്തേക്കു കൂടി നീട്ടി നല്‍കി. മക്കളുടെ പഠന സംബന്ധമായ പ്രയാസം കണക്കിലെടുത്താണ് പിരിച്ചു വിടുന്ന ജീവനക്കാര്‍ക്ക് ആറുമാസം കൂടി സമയം അനുവദിക്കുന്നത്. ധനകാര്യമന്ത്രി അധ്യക്ഷനായുള്ള സിവില്‍ സര്‍വിസ് കമീഷന്‍ ഭരണസമിതിയാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
2018 ജനുവരിയോടെ പൊതുമേഖലയിലെ 3000 വിദേശികള്‍ക്കാണ് വിരമിക്കല്‍ നോട്ടീസ് നല്‍കിയത്. ഇവര്‍ മൂന്ന് മാസത്തിനുള്ളില്‍ രാജ്യം വിടണമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന നിര്‍ദേശം. പുതിയ ഉത്തരവ് പ്രകാരം ഇവര്‍ക്ക് ജൂലൈ ഒന്നുവരെ രാജ്യത്ത് താമസിക്കുവാന്‍ അനുവാദം ലഭിച്ചു.