കുവൈറ്റ് : എണ്ണ ഉത്പാദനത്തിലെ നിയന്ത്രണം പിന്‍വലിയ്‌ക്കുന്നതിന് കുവൈറ്റ് തീരുമാനിച്ചതായി എണ്ണമന്ത്രി ഇസ്സാം അല്‍ മര്‍സൂഖ്.
ഒപെക്-ഒപെക് ഇതര രാജ്യങ്ങളുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം.
2017 ജനുവരി മുതലായിരുന്നു എണ്ണവില നിയന്ത്രിയ്‌ക്കുന്നതിന് ഒപെക് അംഗരാജ്യങ്ങള്‍ തീരുമാനിച്ചത്.
2018 അവസാനം വരെ ഉത്പാദനം നിയന്ത്രിയ്‌ക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെങ്കിലും ജൂണിനു മുമ്പായി നിയന്ത്രണം പിന്‍വലിയ്ക്കാനാണ് ഈ രാജ്യങ്ങളുടെ നീക്കം.
രണ്ടു മാസത്തിലൊരിക്കല്‍ നടക്കാറുള്ള അവലോകന യോഗത്തിലാണ് സംയുക്തസമിതി ഇക്കാര്യം ചര്‍ച്ച ചെയ്തത്.