കുവൈറ്റ്: മുപ്പതു വയസ്സു തികയാതെ ഡിപ്ലോമയോ ബിരുദമോ ഉള്ള വിദേശികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കില്ലെന്ന ഉത്തരവ് മരവിപ്പിച്ച് കുവൈറ്റ്.
തൊഴില്‍ സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അല്‍ സബീഹ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൂടുതല്‍ പഠനത്തിന് ശേഷം മാത്രം നടപ്പാക്കിയാല്‍ മതിയെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് മരവിപ്പിച്ചത്.
തൊഴില്‍ വിപണിയിലെ പ്രത്യാഘാതങ്ങള്‍ പരിഗണിച്ചു കൊണ്ടാണ് നിര്‍ദ്ദേശം തത്കാലം നടപ്പാക്കേണ്ടെന്നു തീരുമാനിച്ചതെന്ന് തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രി ഹിന്ദ് അല്‍ സബീഹ് പറഞ്ഞു.
സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മാന്‍ പവര്‍ അതോറിറ്റി ഫ്രഷ് ഗ്രാജുവേറ്റ്‌സിന് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത് വിലക്കി കൊണ്ടു കഴിഞ്ഞ മാസം നിര്‍ദേശം പുറപ്പെടുവിച്ചത്.
2018 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പറഞ്ഞിരുന്ന നിര്‍ദേശമാണ് മരവിപ്പിച്ചിരിക്കുന്നത്.