കുവൈത്ത്: രാജ്യത്തിന്റെ മാനുഷിക മുഖം പ്രതിഫലിപ്പിക്കുന്ന ആശുപത്രി ജീവനക്കാരുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന കാര്യങ്ങള്‍ അനുവദിക്കില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ജമാല്‍ അല്‍ ഹര്‍ബി.
ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്താല്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ എല്ലാ ആശുപത്രികളിലും പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന് ഡോ. ജമാല്‍ അല്‍ ഹര്‍ബി നേരത്തെ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.
സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവനക്കാരെ കൈയേറ്റം ചെയ്യുന്ന സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും കുവൈത്ത് സമൂഹത്തിന്റെ സ്വഭാവത്തിന് യോജിക്കാത്ത പ്രവൃത്തിയാണ് അടുത്ത കലാത്തായി കണ്ടു വരുന്നതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
വിഷയത്തില്‍ കുവൈത്ത് മെഡിക്കല്‍ അസോസിയേഷന്‍ സമര്‍പ്പിച്ച പരിഹാര നിര്‍ദേശങ്ങള്‍ പാര്‍ലമെന്റിന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും, ഡോക്ടര്‍മാര്‍ നഴ്‌സുമാര്‍ ടെക്‌നീഷ്യന്‍സ് അഡ്മിനിസ്‌ട്രേഷന്‍ സ്റ്റാഫ് തുടങ്ങി എലാ വിഭാഗം ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും സര്‍ക്കാര്‍ നടപടി കൈക്കൊള്ളുമെന്നും മന്ത്രി ജമാല്‍ അല്‍ ഹര്‍ബി കൂട്ടിച്ചേര്‍ത്തു.