കുവൈറ്റ്: സിറിയ ഉള്‍പ്പെടെ ഏഴോളം രാജ്യങ്ങളിലെ ആറ് ലക്ഷത്തോളം പേര്‍ക്ക് കുവൈറ്റില്‍ നിയമാനുസൃതമായ ഇഖാമ ഉള്ളതെന്ന് റിപ്പോര്‍ട്ട്. സിറിയ, ഇറാഖ്, ഇറാന്‍, യമന്‍, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ ഏഴുരാജ്യക്കാര്‍ക്കാണ് കുവൈറ്റില്‍ വിസ അനുവദിക്കുന്നതിന് നിയന്ത്രണമുള്ളത്. ഏകദേശം 618365 ഓളം പേര്‍ക്കാണ് ഇഖാമ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്.
സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഏഴ് രാജ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. 152,759 സിറിയക്കാരും 14,999 ഇറാഖികളും 38,034 ഇറാന്‍കാരും 12,972 യമനികളും 107,084 പാകിസ്ഥാനികളും 13,652 അഫ്ഗാനികളും 278,865 ബംഗ്ലാദേശികളും നിയമാനുസൃത താമസാനുമതിയോടെ രാജ്യത്ത് കഴിയുന്നു. ഇവരില്‍ 19,920 പേര്‍ സര്‍ക്കാര്‍ ജോലിക്കാരാണ്. 331,144 പേര്‍ ശുഊന്‍ വിസയില്‍ സ്വകാര്യമേഖലയിലും 95,215 പേര്‍ ഗാര്‍ഹികത്തൊഴിലാളി വിസയിലും 153,903 പേര്‍ ആശ്രിതവിസയിലും കുവൈറ്റില്‍ കഴിയുന്നുണ്ട്.