കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ തുറക്കാന്‍ വൈകുമെന്ന്

കുവൈറ്റ്: കേരളത്തിലെ പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റിലെ ചില ഇന്ത്യന്‍ സ്‌കൂളുകള്‍ തുറക്കുന്നത് വൈകിപ്പിക്കാന്‍ തീരുമാനം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ അബ്ബാസിയ, സാല്‍മിയ ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ മാനേജ്മെന്റുകള്‍ തുടങ്ങിയവരാണ് മധ്യവേനലവധികഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നത് വൈകിപ്പിക്കാന്‍ തീരുമാനിച്ചത്. രണ്ടു സ്‌കൂളുകളിലും പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പരിശീലനം സെപ്റ്റംബര്‍ മൂന്നിനാണ് ആരംഭിക്കുന്നത്.

കേരളത്തിലെ വെള്ളപ്പൊക്കവും, കൊച്ചി വിമാനത്താവളം അടച്ചിട്ടതും മൂലം മധ്യവേനല്‍ അവധിക്കാലത്ത് നാട്ടില്‍ പോയ നല്ലൊരു വിഭാഗം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും തിരിച്ചെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യന്‍ സ്‌കൂളുകള്‍ തുറക്കുന്ന ദിവസങ്ങള്‍ പുനഃക്രമീകരിച്ചത്. എല്‍.കെ.ജി മുതല്‍ ഒമ്പത് വരെയും, 11-ാം ക്ലാസും സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുമെന്ന് ഇരു സ്‌കൂളുകളുടെയും മാനേജ്‌മെന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ പബ്ലിക് സ്‌കൂളില്‍ പത്ത് ,പന്ത്രണ്ട് ക്ലാസ്സുകളിലേക്കുള്ള സ്‌ക്രീനിങ് ടെസ്റ്റ് നേരത്തെ നിശ്ചയിച്ച പ്രകാരം ആഗസ്റ്റ് 26 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Top