കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം: നാലാം ടെര്‍മിനല്‍ രാജ്യത്തിന് സമര്‍പ്പിക്കും

കുവൈറ്റ് : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാലാം നമ്പര്‍ ടെര്‍മിനല്‍ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ഔദ്യോഗികമായി രാജ്യത്തിന് സമര്‍പ്പിക്കും. ഇതോടെ വിമാനത്താവളത്തിലെ ടെര്‍മിനലുകളുടെ എണ്ണം നാലാകും. നേരത്തേയുണ്ടായിരുന്ന പ്രധാന ടെര്‍മിനലിനും ശൈഖ് സാദ് ടെര്‍മിനലിനും പുറമെ ജസീറ എയര്‍വേസിനായുള്ള പ്രത്യേക ടെര്‍മിനലും അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

നാലാം ടെര്‍മിനല്‍ ഈമാസം 25 മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ആദ്യഘട്ടത്തില്‍ ജി.സി.സി അറബ് സെക്ടറുകളിലേക്കുള്ള കുവൈത്ത് എയര്‍വേസ് വിമാനങ്ങളാണ് നാലാം ടെര്‍മിനല്‍ വഴി ഓപറേറ്റ് ചെയ്യുക. ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ അന്‍ബ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയര്‍വെയ്‌സിന് വേണ്ടിയാണ് പ്രത്യേകം ടെര്‍മിനല്‍ നിര്‍മിച്ചത്.

ജൂലൈ 25 മുതലാണ് പുതിയ ടെര്‍മിനല്‍ വഴി വിമാന സര്‍വിസുകള്‍ ഓപറേറ്റ് ചെയ്തുതുടങ്ങുക. കുവൈറ്റ് എയര്‍വേസിന്റെ ഗള്‍ഫ് അറബ് സെക്ടറുകളിലേക്കും തിരിച്ചുമുള്ള സര്‍വ്വീസുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ നാലാം ടെര്‍മിനല്‍ ഉപയോഗപ്പെടുത്തുന്നത്. ആഗസ്റ്റ് പകുതിയോടെ കമ്പനിയുടെ മുഴുവന്‍ സര്‍വിസുകളും ഇങ്ങോട്ടുമാറ്റുമെന്ന് കുവൈറ്റ് എയര്‍വേസ് കോര്‍പറേഷന്‍ അറിയിച്ചു.

Top