വിദേശ തൊഴിലാളികളുടെ റിക്രൂട്ടിംഗില്‍ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ ഒരുങ്ങി കുവൈറ്റ്

കുവൈറ്റ്: അടുത്ത വര്‍ഷം മുതല്‍ കുവൈറ്റിലെ വിദേശ തൊഴിലാളികളുടെ റിക്രൂട്ടിംഗില്‍ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നു.

പുതിയ നിയമം നടപ്പിലാക്കുമെന്ന് മാന്‍പവര്‍ പബ്ലിക് അതോറിറ്റി വ്യക്തമാക്കി.

ഇതു സംബന്ധിച്ച തീരുമാനം ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് കൈമാറി.

പുതിയ നിയമമനുസരിച്ച് 30 വയസ്സില്‍ താഴെയുള്ള ഡിപ്ലോമ, ബിരുദ, ബിരുദാന്തര ബിരുദക്കാരെ റിക്രൂട്ടിങ്ങില്‍ ഉള്‍പ്പെടുത്തില്ല.

30 വയസ്സ് പൂര്‍ത്തിയായ വിദഗ്ദ്ധ തൊഴില്‍ പരിചയവും വിദ്യാഭ്യാസ യോഗ്യതയുമുള്ളവരെ മാത്രമായിരിക്കും ഇനി മുതല്‍ പരിഗണിക്കുന്നത്.

Top