കുവൈറ്റില്‍ യാത്രാനിരോധനം; തൊഴിലാളി ക്ഷാമം രൂക്ഷം

കുവൈറ്റ് സിറ്റി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റ് ഭരണകൂടം ഏര്‍പ്പെടുത്തിയ യാത്രാ നിരോധനത്തെ തുടര്‍ന്ന് ലക്ഷക്കണക്കിന് പ്രവാസികള്‍ നാട്ടില്‍ കുടുങ്ങിയ പശ്ചാത്തലത്തില്‍ രാജ്യത്ത് തൊഴിലാളി ക്ഷാമം അതീവ രൂക്ഷമെന്ന് റിപ്പോര്‍ട്ട്. തൊഴിലാളികള്‍ ഇല്ലാത്തത് കാരണം സര്‍ക്കാര്‍- സ്വകാര്യ മേഖലയില്‍ പ്രധാന പദ്ധതികളില്‍ പലതും മുടങ്ങിക്കിടക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പല വ്യാപാര- വ്യവസായ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. സാമ്പത്തിക മേഖലയില്‍ വലിയ നഷ്ടമാണ് ഇത് കുവൈറ്റില്‍ ഉണ്ടാക്കിയിരിക്കുന്നത്‌.

ഓരോ രാജ്യത്തെയും കൊവിഡ് വ്യാപനത്തിന്റെ തോതും വൈറസിന്റെ വകഭേദങ്ങളും വ്യത്യസ്തമാണെന്നും പ്രവാസി ജീവനക്കാര്‍ക്ക് പൊതുവായി യാത്രാനുമതി നല്‍കുന്നത് പ്രായോഗികമല്ലെന്നുമാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാടെന്നും  മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് . ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ നിലവിലെ സ്ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനവും ഒരുക്കങ്ങളും അനിവാര്യമാണെന്നും ആരോഗ്യവകുപ്പ് പറയുന്നു.

 

Top