കുവൈത്തില്‍ ഭക്ഷ്യ മേഖലയില്‍ നിന്നും വിസ നിയന്ത്രണം പിന്‍വലിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭക്ഷ്യ മേഖലയില്‍ നിന്നും വിസ നിയന്ത്രണം പിന്‍വലിക്കുന്നു. വിദേശികള്‍ക്ക് തൊഴില്‍ വിസ, തൊഴില്‍ പെര്‍മിറ്റ്, സന്ദര്‍ശന വിസ തുടങ്ങിയ എല്ലാവിധ വിസകളും അനുവദിക്കാനാണ് തീരുമാനം.

രാജ്യത്ത് ഭക്ഷ്യസുരക്ഷയുമായി നേരിട്ട് ബന്ധമുള്ള തൊഴിലാളികള്‍ക്കാണ് വിസ, തൊഴില്‍ പെര്‍മിറ്റ് എന്നിവ അനുവദിക്കുന്നത് പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണത്തില്‍ നിന്ന് ഭക്ഷ്യമേഖലയെ ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമായത്.

അതോടൊപ്പം റസ്റ്റാറന്റുകള്‍, ബേക്കറി, മത്സ്യബന്ധനം, വിപണനം, കാര്‍ഷിക ഫാമുകള്‍, കന്നുകാലി വളര്‍ത്തല്‍, ക്ഷീരോല്‍പാദന യൂനിറ്റുകള്‍, പൗള്‍ട്രി ഫാം എന്നീ മേഖലകളെ വിസ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top