കുവൈറ്റില്‍ നിയമം ലംഘിക്കപ്പെട്ട് നാടുകടത്തപ്പെട്ടവരില്‍ നിരവധി ഇന്ത്യക്കാരും

kuwait

കുവൈറ്റ്: കുവൈറ്റില്‍ നിയമം ലംഘിക്കപ്പെട്ട് നാടുകടത്തപ്പെട്ടവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ഒരു വര്‍ഷത്തിനിടയില്‍ നാടുകടത്തപ്പെട്ടത് 9,712 ഇന്ത്യക്കാരാണെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുവൈറ്റില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2017ല്‍ കുറ്റകൃത്യങ്ങളില്‍ 18.5% കുറവുണ്ടായതായും ആഭ്യന്തരമന്ത്രാലയം പുറത്തു വിടുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, വ്യക്തികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 48.14% വര്‍ധനയും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയത്തിലെ ക്രിമിനല്‍ എവിഡന്‍സ് വിഭാഗം ജനറല്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ ഷെഹാബ് അല്‍ ശമ്മരി അറിയിച്ചു. സാമ്പത്തിക കുറ്റങ്ങളിലും 11.5% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഈക്കാലയളവില്‍, സ്വദേശികളും വിദേശികളുമുള്‍പ്പെടെ 10,000 പേര്‍ക്ക് യാത്രാവിലക്കും നീതിന്യായ മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2017ല്‍ നാടുകടത്തപ്പെട്ട 31,101ല്‍ 9003 ഇന്ത്യക്കാരുണ്ടായിരുന്നു. താമസകുടിയേറ്റ നിയമലംഘകരായി മാറിയിട്ടുള്ളവര്‍, കേസുകളുടെ ഭാഗമായി നാടുകടത്തല്‍ വിധിക്കപ്പെട്ടവര്‍ തുടങ്ങിയവരാണിവര്‍.

Top