കുവൈറ്റ് : കുവൈറ്റില്‍ ജൂലൈ 15 ന് മുമ്പായി മുന്‍സിപ്പാലിറ്റി പുറപ്പെടുവിച്ച എല്ലാ ആരോഗ്യ ലൈസന്‍സുകളും റദ്ദാക്കുന്നതായി ജഹ്റ, അഹ്മദി ഗവര്‍ണറേറ്ററുകളിലെ പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ ആക്ടിംഗ് ഡയറക്ടര്‍ ഓഫ് ഇന്‍സ്പെക്ടര്‍ ഡോ. നവാഫ് അല്‍ ഏനസി അറിയിച്ചു. മുന്‍സിപ്പാലിറ്റിയിലെ ആനുകൂല്യങ്ങള്‍ പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷിലേക്ക് മാറ്റുന്നതിനാലാണ് 2018 ജൂലൈ 15ന് മുമ്പായി മുന്‍സിപ്പാലിറ്റി പുറപ്പെടുവിച്ച ആരോഗ്യ ലൈസന്‍സുകള്‍ റദ്ദാക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഫഹാഹീല്‍ പ്രദേശത്തെ ഇറച്ചിക്കടകളിലും മീന്‍ചന്തയിലും നടത്തിയ പതിവ് പര്യടനത്തിനിടെയാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയത്.