കൊച്ചി: കുവൈത്ത് നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പു കേസില്‍ മാത്യു ഇന്റര്‍നാഷണലിന്റെ 7.51 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പി.ജെ മാത്യു, സെലിന്‍ മാത്യു, തോമസ് മാത്യു എന്നിവരുടെ ആസ്ഥിവകകളാണ് കണ്ടുകെട്ടിയത്.
900ല്‍ അധികം നഴ്സുമാരെ അധിക തുക ഈടാക്കിയാണ് വിദേശത്തേക്ക് കൊണ്ടുപോയത്. 20,000 രൂപയ്ക്ക് പകരം 20 ലക്ഷം രൂപ വരെ ഈടാക്കിയത്. ഇത്തരത്തില്‍ 205 കോടി രൂപ വരെ അനധികൃതമായി സമ്പാദിച്ചു. ഈ തുക വിദേശത്തേക്ക് ഹവാലയായാണ് കൊണ്ടുപോയതെന്ന് ഇ.ഡി കണ്ടെത്തി.
കേസില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. എന്‍ഫോഴ്സ്മെന്റ് നടത്തിയ അന്വേഷണവും പൂര്‍ത്തിയാക്കി.