ഇന്ത്യയില്‍ പെട്രോളിയം നിക്ഷേപത്തിനായി തയ്യാറെടുക്കാനൊരുങ്ങി കുവൈറ്റ്

petroleum

കുവൈറ്റ്: ഇന്ത്യയില്‍ പെട്രോളിയം നിക്ഷേപത്തിനായി കുവൈറ്റ് തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കുവൈറ്റ് പെട്രോളിയം കോര്‍പറേഷന് കീഴിലുള്ള കുവൈറ്റ് പെട്രോളിയം ഇന്റര്‍നാഷണലിന്റെ സി.ഇ.ഒ നബീല്‍ ബൂറിസ്‌ലിയാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയിരിക്കുന്നത്. പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ആഴ്ചകള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലെ പെട്രോളിയം, പെട്രോകെമിക്കല്‍ പദ്ധതിയിലാണ് കുവൈറ്റ് പെട്രോളിയം ഇന്റര്‍നാഷണല്‍ നിക്ഷേപം നടത്തുക. ഇന്ത്യ പെട്രോളിയം മേഖലയില്‍ തന്ത്രപരമായ അന്താരാഷ്ട്ര സഹകരണത്തിന് ശ്രമിച്ചുവരുകയാണ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളില്‍ ഒന്നാകുവാന്‍ പോവുന്ന മഹാരാഷ്ട്രയിലെ നിര്‍ദിഷ്ട രത്‌നഗിരി റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍സില്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദിയുടെ അരാംകോ വന്‍ നിക്ഷേപത്തിനും ഒരുങ്ങുകയാണ്.

Top