കുവൈറ്റില്‍ പ്ലസ്ടു പരീക്ഷയ്ക്ക് സ്‌കൂളുകള്‍ തുറക്കും

കുവൈറ്റ് സിറ്റി: പ്ലസ്ടു പരീക്ഷയ്ക്ക് കുവൈറ്റില്‍ സ്‌കൂളുകള്‍ തുറക്കാം. സ്വകാര്യ സ്‌കൂളുകളില്‍ അവസാന പരീക്ഷ നടത്തുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി. മേയ് 4 മുതല്‍ ജൂണ്‍ 11 വരെയാണ് സിബിഎസ്ഇ പരീക്ഷ. പത്താം ക്ലാസ് പരീക്ഷ സ്‌കൂളുകളില്‍ നടത്തുന്നതിന് അനുമതിയായിട്ടില്ല.  കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സെപ്തംബറില്‍ മാത്രമേ സ്‌കൂള്‍ തുറക്കുകയുള്ളു. പരീക്ഷകള്‍ നടത്തുന്നതിന് ഉള്‍പ്പെടെ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. ഇന്ത്യയിലെ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതാന്‍ അനുമതി നല്‍കാമെന്ന് സിബിഎസ്ഇ വ്യക്തമാക്കിയിരുന്നു. വിമാനസര്‍വീസിന് നിയന്ത്രണം ഉള്ളതിനാല്‍ പരീക്ഷ എഴുതാനായി നാട്ടില്‍ പോകുന്നതിന് ബുദ്ധിമുട്ടുകള്‍ ഏറെയാണ്.

പാകിസ്ഥാന്‍ ഉള്‍പ്പെടെ കുവൈറ്റിലും മറ്റു ചില രാജ്യങ്ങളുടെ സ്‌കൂളുകളിലും പത്താം ക്ലാസ് പൊതുപരീക്ഷ ഇല്ല. എന്നാല്‍, പത്താം ക്ലാസിലും ഇന്ത്യയില്‍ പൊതുപരീക്ഷ നടത്താറുണ്ട്. രാജ്യാന്തര വിദ്യാഭ്യാസ സംവിധാനങ്ങളുടെ പരീക്ഷ നടത്താന്‍ സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് പൊതുഭരണ വിഭാഗത്തിന്റെ മുന്‍കൂര്‍ അനുമതി നേടണം. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതിനൊപ്പം നടപ്പാക്കുന്നതിന് പ്രത്യേക ടീമിനെയും നിയോഗിക്കണം.

Top