കുവൈറ്റ് : കുവൈറ്റിൽ താല്‍ക്കാലികമായി അടച്ചിട്ട അന്താരാഷ്ട്ര വിമാനത്താവളം ജനുവരി രണ്ടു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. ഇതോടൊപ്പം രാജ്യത്തെ കര, സമുദ്രാതിര്‍ത്തികളും തുറക്കും. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അതിര്‍ത്തികളും വിമാനത്താവളവും തുറക്കാന്‍ തീരുമാനമായത്.
ജനിതക മാറ്റം സംഭവിച്ച പുതിയ തരം കൊവിഡ് വൈറസിന്റെ വ്യാപനം ചില വിദേശരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി കുവൈറ്റ് റദ്ദാക്കിയത്.