വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ കനത്ത നാശനഷ്ടം : കുവൈറ്റ് പൊതുമരാമത്ത് മന്ത്രി രാജിവച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഹുസം അല്‍ റൂമി രാജിവച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ കനത്ത നാശനഷ്ടത്തെ തുടര്‍ന്നാണ് രാജി വെച്ചത്. ജനങ്ങള്‍ക്കുണ്ടായ ദുരിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് രാജി.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി പെയ്ത കനത്തമഴയില്‍ ജനജീവിതം താറുമാറായിരുന്നു. അഴുക്കുചാല്‍ സംവിധാനം തകരാറിലായതിനെ തുടര്‍ന്നാണ് പല സ്ഥലങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടത്. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ വാഹനങ്ങള്‍ ഒലിച്ചുപോകുകയും ചെയ്തിരുന്നു.

Top