കുവൈറ്റില്‍ നിയമ വ്യവസ്ഥകള്‍ പാലിക്കാത്ത മൂന്ന് ഭക്ഷ്യ നിര്‍മ്മാണ ഫാക്ടറികള്‍ പൂട്ടിച്ചു

കുവൈറ്റ് : കുവൈറ്റില്‍ നിയമ വ്യവസ്ഥകള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച മൂന്ന് ഭക്ഷ്യ നിര്‍മ്മാണ ഫാക്ടറികള്‍ പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാ വ്യവസ്ഥകള്‍ പാലിക്കാത്തതിനാണ് നടപടി എടുത്തിരിക്കുന്നത്. അടച്ചു പൂട്ടിയതില്‍ ഒരു കമ്പനി മധുരപലഹാര നിര്‍മാണത്തില്‍ പ്രശസ്തിയാര്‍ജ്ജിച്ച കമ്പനിയാണ്. ഭക്ഷ്യ അതോറിറ്റിയില്‍ നിന്ന് ആരോഗ്യ ലൈസന്‍സ് സമ്പാദിക്കാതെ പ്രവര്‍ത്തിച്ചതിനാണ് നടപടിയെന്ന് അതോറിറ്റിയുടെ അഹമ്മദി ഗവര്‍ണറേറ്റ് ഡയറക്ടര്‍ സൗദ് അല്‍ ജലാല്‍ അറിയിച്ചു.

മേഖലയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 15 ഇടങ്ങളില്‍ നിയമലംഘനം കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. അര്‍ദിയയില്‍ നടത്തിയ പരിശോധനയില്‍ ഉപയോഗ യോഗ്യമല്ലാത്ത 6000 കിലോഗ്രാം ഭക്ഷ്യവസ്തുക്കള്‍ പിടികൂടി നശിപ്പിച്ചു. ഖൈത്താനില്‍ വ്യവസ്ഥകള്‍ പാലിക്കാത്ത കടകള്‍ക്കും അറവുശാലയ്ക്കുമെതിരെ കേസെടുത്തു. ആരോഗ്യസംരക്ഷണ സംവിധാനത്തിലെ കുറവ്, ഉപയോഗ യോഗ്യമല്ലാത്ത വസ്തുക്കളുടെ നിര്‍മാണം, ലൈസന്‍സ് ഇല്ലാതെയുള്ള പ്രവര്‍ത്തനം തുടങ്ങിയവയാണ് കണ്ടെത്തിയത്.

Top