കുവൈത്ത്: മയക്കുമരുന്നു കേസില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. മലപ്പുറം സ്വദേശികളായ മുസ്തഫ ശാഹുല്‍ ഹമീദ്, അബൂബക്കര്‍ സിദ്ദീഖ്, ഫൈസല്‍ മാങ്ങത്തോട്ടത്തില്‍ എന്നിവരാണ് മലയാളികള്‍.
ശ്രീലങ്കന്‍ സ്വദേശിയാണ് മറ്റൊരാള്‍. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഇവര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളിലാണ് ജഡ്ജ് മുതൈബ് അല്‍ അരീദി ശിക്ഷ വിധിച്ചത്.