കുവൈത്ത് സിറ്റി: കുടുംബ സന്ദര്‍ശക വിസ അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ കര്‍ശനമാക്കി കുവൈത്ത്. 3 മാസ കാലാവധിയുള്ള കുടുംബ സന്ദര്‍ശക വിസ ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി കൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വന്നു.ഇത് സംബന്ധിച്ച് രാജ്യത്തെ മുഴുവന്‍ താമസ വിഭാഗം കാര്യാലയങ്ങളില്‍ വിവരം നല്‍കിയതായി താമസ കുടിയേറ്റ വിഭാഗം വ്യക്തമാക്കി.
അതേസമയം അപേക്ഷകന്റെയും ഭാര്യയുടെയും മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവര്‍ക്ക് ഒരു മാസം മാത്രം കാലാവധിയുള്ള സന്ദര്‍ശക വിസ ആയിരിക്കും അനുവദിക്കുക. അതോടൊപ്പം വാണിജ്യ സന്ദര്‍ശക വിസയുടെ കാലാവധിയും ഒരു മാസത്തേക്ക് മാത്രമായിരിക്കും.ഈ രണ്ടു വിഭാഗങ്ങളുടെയും കാലാവധി യാതൊരു കാരണവശാലും പുതുക്കുകയോ ദീര്‍ഘിപ്പിക്കുകയോ ചെയ്യുന്നതല്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.