സന്ദര്‍ശക വീസാ ചട്ടങ്ങളില്‍ മാറ്റങ്ങളുമായി കുവൈറ്റ് സര്‍ക്കാര്‍; ഒരു മാസമായി വെട്ടിക്കുറച്ചു

kuwait

കുവൈറ്റ്: കുവൈറ്റില്‍ വീസാ ചട്ടങ്ങളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. മൂന്നു മാസം കാലാവധി നല്‍കിയിരുന്ന ഫാമിലി വിസ ഒരു മാസത്തേക്ക് നിജപ്പെടുത്തി.

മാത്രമല്ല, വാണിജ്യ വിസയ്ക്കും ടൂറിസ്റ്റ് വിസയ്ക്കും പുതിയ ഉത്തരവ് ബാധകമാണെന്ന് കുവൈറ്റ് സര്‍ക്കാര്‍ അറിയിച്ചു.

ഇതു സംബന്ധിച്ച നിര്‍ദ്ദേശം ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയച്ചതായി അധികൃതര്‍ പറഞ്ഞു.

ഒരുമാസത്തേക്കു നല്‍കുന്ന വിസയുടെ കാലാവധി നീട്ടിക്കൊടുക്കേണ്ടെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ആശ്രിതവിഭാഗത്തില്‍ മാതാപിതാക്കള്‍, ഭാര്യാഭര്‍ത്താക്കന്‍മാര്‍, മക്കള്‍ എന്നിവര്‍ക്കു മൂന്നുമാസ കാലാവധിയുള്ള സന്ദര്‍ശക വിസയാണ് അനുവദിക്കാറുള്ളത്.

Top