ഇസ്രയേല്‍ ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും കച്ചവടം നടത്തുന്നതും കുറ്റകൃത്യമാണെന്ന് കുവൈത്ത് സുപ്രീം കോടതി. ഇസ്രയേലുമായി യാതൊരു അര്‍ഥത്തിലുള്ള ബന്ധവും പാടില്ലെന്ന് പ്രഖ്യാപിച്ച രാജ്യമാണ് കുവൈത്ത്. ഈ നിലപാടിന് വിരുദ്ധമായി ഇസ്രായേലിനോ ഇസ്രായേല്‍ ഉത്പന്നത്തിനോ നേട്ടമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ആരെങ്കിലും ഇടപെട്ടാല്‍ അത് നിയമലംഘനമായി പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
ഇസ്രയേല്‍ ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ സ്വകാര്യ കമ്പനിയുടെ ഡയറക്ടറായ വിദേശിക്കെതിരെ സമര്‍പ്പിക്കപ്പെട്ട പരാതിയില്‍ വിധി പറയുകയായിരുന്നു സുപ്രീം കോടതി.
ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ നിയമപരായി വിലക്കപ്പെട്ടതും അതുകൊണ്ട് തന്നെ അവയുടെ വില്‍പനയും കൈവശം വെക്കലും കുറ്റകൃത്യവുമാണെന്നാണ് കോടതി വിധി. ഈ ഇനത്തിലെ ആദ്യത്തെ പരാതി ആയതിനാല്‍ മേലില്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പില്‍ പ്രതിയെ നല്ല നടപ്പിന് വിടാനും ഇസ്രയേല്‍ ഉല്‍പന്നങ്ങള്‍ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.