കുവൈറ്റ്: കുവൈറ്റിന്റെ സാമ്പത്തിക കെട്ടുറപ്പ് ശക്തമെന്ന് അന്താരാഷ്ട്ര സാമ്പത്തിക സംഘടനകള്‍.
കുവൈറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (കെ.സി.സി.ഐ) ചെയര്‍മാന്‍ അലി മുഹമ്മദ് തുനാല്‍ അല്‍ഗാനിം ഇക്കാര്യം അമീര്‍ ശൈഖ് സബ് അല്‍ അഹമ്മദ് അല്‍ജാബിര്‍ അല്‍സബ, വ്യവസായ വാണിജ്യയുവജന ക്ഷേമ വകുപ്പുകളുടെ മന്ത്രി ഖാലിദ് അല്‍റൗദാന്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.
രാജ്യത്തുള്ള എല്ലാ ദേശീയ ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും ഷെയര്‍ ഹോള്‍ഡിങ് കമ്പനികളും മേഖലയിലും അന്താരാഷ്ട്രതലത്തിലും അംഗീകരിക്കപ്പെട്ടതായും അല്‍ഗാനിം പറഞ്ഞു.
കുവൈറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ്, വാണിജ്യ വ്യവസായ മന്ത്രാലയം കൂടാതെ വിദേശ സാമ്പത്തിക നിക്ഷേപ സ്ഥാപനങ്ങളും ചേര്‍ന്ന് അന്താരാഷ്ട്ര സാമ്പത്തിക ഫോറം സംഘടിപ്പിക്കുന്നതിന് നീക്കങ്ങളാരംഭിച്ചതായും അല്‍ഗാനിം വ്യക്തമാക്കി.