തിരുവനന്തപുരം: മീഡിയവണിനെ വിലക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ . കേന്ദ്രത്തിന്റെ നടപടി മാധ്യമ സ്വാതന്ത്യത്തിനെതിരാണെന്ന് കെ.യു.ഡബ്ല്യു.ജെ ചൂണ്ടിക്കാട്ടി. ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതാണ് നടപടിയെന്നും കെ.യു.ഡബ്ല്യു.ജെ ഹരജിയില്‍ പറയുന്നു.ഫേസ്ബുക്കിലൂടെയാണ് കെ.യു.ഡബ്ല്യു.ജെ പ്രസിഡന്റ് റജി കെ.പി. ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
അതേസമയം മീഡിയവണിന്റെ സംപ്രേഷണാനുമതി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിങ്കളാഴ്ച വരെ നീട്ടി. ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കലുളള രേഖകള്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹരജി തിങ്കളാഴ്ച പരിഗണിക്കും.