kuwj petition – supreme court

ഡല്‍ഹി : കോടതികളിലെ മാധ്യമവിലക്ക് ഹൈക്കോടതിയില്‍ തന്നെ പരിഹരിക്കാവുന്ന വിഷയമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ് ടാക്കൂര്‍.

മാധ്യമവിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

അഭിഭാഷകര്‍ സഹകരിക്കുന്നില്ലെന്നും, ഹൈക്കോടതിയില്‍ നിന്ന് നീതി ലഭിക്കാത്തതിനാലാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും കെയുഡബ്ല്യുജെ കോടതിയെ അറിയിച്ചു

അതിനെ തുടര്‍ന്ന് ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.പൂജ അവധിക്കുശേഷം സുപ്രീം കോടതി ഹര്‍ജി പരിഗണിക്കും.

.

Top