അടിസ്ഥാന സൗകര്യങ്ങൾ ഇല്ല , സാമൂഹിക വിരുദ്ധരുടെ വിഹാര കേന്ദ്രമായി കുഴുപ്പള്ളി ബീച്ച്

കൊച്ചി : വിനോദ സഞ്ചാരികൾ ഏറെ എത്തുന്ന ബീച്ചാണ് ചെറായി കുഴുപ്പള്ളി ബീച്ച്.

എന്നാൽ ബീച്ചിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ ശോചനീയമാണ്.

അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ ചെറായി കുഴുപ്പള്ളി ബീച്ച് സാമൂഹിക വിരുദ്ധരുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്.

സ്വദേശികളും , വിദേശ വിനോദ സഞ്ചാരികളടക്കമെത്തുന്ന ബീച്ചിൽ ഇരിപ്പിടങ്ങൾ പോലുമില്ല.

തുരുമ്പെടുത്ത ബെഞ്ചുകള്‍,ഏത് നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലുളള കുടകളുമാണ് ഇവിടെ ഉള്ളത്.

നിരവധി ആളുകൾ എത്തുന്ന ബീച്ചിൽ വ്യത്തിയുള്ള ഒരു ശുചിമുറി പോലുമില്ല.

അഞ്ചുവർഷം മുൻപ് കോടികൾ മുടക്കി ബീച്ചിൽ നിർമിച്ച തുറന്ന ഒാഡിറ്റോറിയവും കടമുറികളും നിലവിൽ ഉപയോഗശൂന്യമായ അവസ്ഥയിലാണ്.

Top