സിംഗപ്പൂര്‍: ഡബ്ല്യൂടിഎ ഫൈനല്‍സില്‍ റഷ്യയുടെ സ്വറ്റ്‌ലനാ കുസെന്റ്‌സോവ സെമിയില്‍ കടന്നു. ചെക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയെ പരാജയപ്പെടുത്തിയാണ് സ്വറ്റ്‌ലനാ അവസാന നാലില്‍ ഇടംപിടിച്ചത്.
ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കായിരുന്നു സ്വറ്റ്‌ലനയുടെ വിജയം. ആദ്യ സെറ്റ് പ്ലിസ്‌കോവ സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റില്‍ സ്വറ്റ്‌ലന തിരിച്ചടിച്ചു. മൂന്നാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ടൈബ്രേക്കറിലൂടെയാണ് സ്വറ്റ്‌ലന സെറ്റ് സ്വന്തമാക്കിയത്. സ്‌കോര്‍: 3-6, 6-2, 7-6 (8-6).