തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതി സ്ഥാനത്തുള്ള മുന്‍ ഉദുമ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍ ഇന്ന് കോടതിയില്‍ ഹാജരായേക്കും. കഴിഞ്ഞ തവണ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും നോട്ടീസ് ലഭിച്ചത് താമസിച്ചതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്ന് കുഞ്ഞിരാമന്റെ അഭിഭാഷകന്‍ അറിയിച്ചിരുന്നു.
കുഞ്ഞിരാമനൊപ്പം പ്രതി ചേര്‍ത്ത മണികണ്ഠന്‍, ബാലകൃഷ്ണന്‍ വെളുത്തോളി, മണി, രാഘവന്‍ വെളുത്തോളി എന്നിവര്‍ കോടതിയില്‍ ഹാജരായിരുന്നു.
കേസിലെ രണ്ടാം പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കുകയും പ്രതികള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്തുവെന്നാണ് കെ.വി കുഞ്ഞിരാമനെതിരെ ചുമത്തിയ കുറ്റം. ആകെയുള്ള 24 പ്രതികളില്‍ 16 പേര്‍ ഇപ്പോള്‍ ജയിലിലാണ്.