കെ.വി തോമസിന് സീറ്റില്ലെന്ന കാര്യം നേരത്തെ അറിയിക്കണമായിരുന്നു: കെ.സുധാകരന്‍

k SUDHAKARAN

കണ്ണൂര്‍: കെ.വി തോമസിന് സീറ്റ് നല്‍കാന്‍ ഉദ്ദേശമില്ലായിരുന്നുവെങ്കില്‍ അത് അദ്ദേഹത്തെ നേരത്തെ തന്നെ അറിയിക്കണമായിരുന്നുവെന്ന് കെ.സുധാകരന്‍. അക്കാര്യം നേരത്തെ അറിയിക്കാത്തതിലുള്ള മാനസിക പ്രയാസമാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നും അല്ലാതെ ബി.ജെ.പിയിലേക്ക് പോകാന്‍ കെ.വി തോമസ് ടോം വടക്കനല്ലന്നും സുധാകരന്‍ പറഞ്ഞു.

കെ.വി തോമസിനെ ബിജെപിയില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാക്കുവാനാണ് നീക്കമെന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍, കെ.വി തോമസ് ബിജെപിയിലേയ്ക്കില്ലെന്ന തീരുമാനം അറിയിച്ചു. തന്റെ പാര്‍ട്ടി കോണ്‍ഗ്രസ് തന്നയാണെന്നും പാര്‍ട്ടി താന്‍ വിടില്ലെന്നും പാര്‍ട്ടിയില്‍ തുടരുവാന്‍ തന്നെയാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

Top