കൊച്ചി: പാര്‍ട്ടി പറഞ്ഞാല്‍ എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. വ്യക്തി താത്പര്യങ്ങള്‍ക്കല്ല ജയസാധ്യതയ്ക്കാണ് പാര്‍ട്ടി മുന്‍ഗണന നല്‍കുന്നതെന്നും തോമസ് അറിയിച്ചു.
നിരവധി നേതാക്കള്‍ക്ക് സ്ഥാനമോഹങ്ങള്‍ ഉണ്ടാകാം. എന്നാല്‍എറണാകുളത്തെ ജയസാധ്യതയ്ക്കാകണം പ്രഥമ പരിഗണന. പരിചയസമ്പത്തും പരിഗണിക്കണം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടെങ്കിലും പാര്‍ട്ടിയുമായി നിലവില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിജയം അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും ആവര്‍ത്തിക്കുമെന്നും കെ.വി.തോമസ് വ്യക്തമാക്കുന്നു.