കൊച്ചി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുമെന്ന് എറണാകുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം തികഞ്ഞ അര്‍പ്പണബോധത്തോടെ നിറവേറ്റുമെന്നും ഹൈബി ഈഡന്‍ പറഞ്ഞു.
എന്നാല്‍ സിറ്റിംഗ് എംപിയായ കെ വി തോമസിന്റെ അനുഗ്രഹാശിസ്സുകളോടെയായിരിക്കും തന്റെ ഇലക്ഷന്‍ പ്രചാരണം നടത്തുകയെന്നും തന്റെ വിജയത്തിനായി കെ വി തോമസ് മുന്‍ നിരയില്‍ തന്നെയുണ്ടാകുമെന്നും ഹൈബി അറിയിച്ചു.
കെ വി തോമസ് സമുന്നതായ കോണ്‍ഗ്രസ് നേതാവാണ്. എറണാകുളത്തിന്റെ വികസനത്തിനായി നിരവധി പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയ ജനപ്രതിനിധിയാണ് കെ വി തോമസ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അതിനാല്‍ തന്നെ തന്റെ വിജയത്തിനായി കെ വി തോമസ് സജീവമായി ഇടപെടുമെന്നും ഹൈബി ഈഡന്‍ പറഞ്ഞു.
അതേസമയം സീറ്റ് നിഷേധിക്കപ്പെട്ടതില്‍ കടുത്ത ദുഃഖമുണ്ടെന്നും എന്ത് തെറ്റിന്റെ പേരിലാണ് തന്നെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തിയതെന്ന് മനസ്സിലാകുന്നില്ലെന്നും കെ വി തോമസ് പ്രതികരിച്ചിരുന്നു. അപ്രതീക്ഷിതമായാണ് കെ വി തോമസിന് പകരമായി ഹൈബി ഈഡനെ എറണാകുളത്തെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.