ന്യൂഡല്‍ഹി: സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനു പുറകേ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാഴ്ത്തി കെവി തോമസ്. അര്‍ഹമായ പരിഗണന കിട്ടാതെ പ്രചാരണത്തിന് ഇറങ്ങില്ലെന്നാണ് കെവി തോമസ് ഇപ്പോള്‍ പറയുന്നത്. ഇതോടെ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപിയിലേക്ക് പോയേക്കുമെന്ന വാര്‍ത്തകള്‍ തള്ളിയെങ്കിലും അനുനയ നീക്കം പൂര്‍ണ്ണമായും ഫലം കണ്ടിട്ടില്ലെന്ന സൂചനയാണ് കെവി തോമസ് നല്‍കുന്നത്.
തനിക്ക് അര്‍ഹമായ പദവി കിട്ടാതെ ഡല്‍ഹിയില്‍ നിന്ന് എങ്ങോട്ടുമില്ലെന്ന നിലപാടിലാണ് കെ വി തോമസ്. എന്നാല്‍ കേരളത്തില്‍ ബാക്കിയുള്ള നാല് സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനൊപ്പം കെ വി തോമസിനുള്ള സ്ഥാനമാനങ്ങളിലും തീരുമാനമാകുമെന്നാണ് ഹൈക്കമാന്റ് നേതൃത്വം പറയുന്നത്.
എഐസിസി ഭാരവാഹിത്വം യുഡിഎഫ് കണ്‍വീനര്‍ എന്നിവയിലൊന്നാണ് കെ വി തോമസിന് നല്‍കാന്‍ ആലോചനയിലുള്ളത്.