ആലപ്പുഴ: ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ ആറു മാസത്തോളമായി നടത്തി വരുന്ന നഴുസുമാരുടെ സമരത്തില്‍ സമവായമായില്ല.
സമരം ഒത്തുതീർപ്പാക്കാൻ തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയിൽ നഴ്സുമാരും മാനേജ്മെന്റും നടത്തിയ ചർച്ചയാണ് ധാരണയാകാതെ പിരിഞ്ഞത്. പ്രശ്ന പരിഹാരത്തിനായി ഈ മാസം എട്ടിന് വീണ്ടും ചർച്ച നടത്തും.
സേവന പാരമ്പര്യമുള്ള രണ്ട് നഴ്സുമാരെ ട്രെയിനികളെന്ന് മുദ്രകുത്തി അന്യായമായി പുറത്താക്കിയതാണ് ചേര്‍ത്തല കെവിഎം ആശുപത്രിയിലെ സമരത്തിനാധാരം.
സമരം ഒത്തുതീര്‍പ്പാക്കുന്നതിന് മന്ത്രി ഡോ.തോമസ് ഐസകും മന്ത്രി പി. തിലോത്തമനും ഒന്നിലേറെ തവണ ചര്‍ച്ച നടത്തിയിരുന്നെങ്കിലും മാനേജ്മെന്റ് അയഞ്ഞിരുന്നില്ല.