വാഹനപ്രേമികളുടെ ഇഷ്ട വാഹനമായ ക്വിഡ് അടിമുടി മാറ്റങ്ങളുമായി എത്തുന്നു. അടുത്തമാസം ആദ്യം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ക്വിഡിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. രൂപഭംഗി കൊണ്ട് മാത്രം വന്‍ പ്രീതി നേടിയ വാഹനത്തിന്റെ ആദ്യ തലമുറയില്‍ നിന്ന് വളരെയധികം മാറ്റങ്ങളുമായാണ് പുതിയ ക്വിഡ് എത്തുന്നത്.
പുതിയ ബംബര്‍, സ്പ്ലിറ്റ് ഹെഡ്‌ലാംപ്, എല്‍ഇഡി ഡേറ്റൈം റണ്ണിങ് ലാംപ് തുടങ്ങിയവ പുതിയ ക്വിഡിലുണ്ട്. ബംബറിലേയ്ക്ക് ഇറങ്ങിയാണ് ഹെഡ്ലാംപുകളുടെ സ്ഥാനം. പുതിയ ടെയില്‍ ലാംപ് കൂടാതെ പിന്നിലും കാര്യമായ മാറ്റങ്ങളുണ്ട്. അടുത്തിടെ വിപണിയിലെത്തിയ ട്രൈബറിനോട് സാമ്യമുള്ള ഇന്റീരിയറാണ്. എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയുണ്ട്.
ആദ്യ മോഡലിലെ 800 സിസി, ഒരു ലിറ്റര്‍ എന്‍ജിനുകളുടെ ബിഎസ് 6 പതിപ്പായിരിക്കും പുതിയ ക്വിഡില്‍. മാനുവല്‍ എഎംടി ഗിയര്‍ബോക്‌സുകളും വാഹനത്തില്‍ പ്രതീക്ഷിക്കാം.