ക്വിഡിന്റെ പുത്തന്‍ പതിപ്പായ റെനോ വിപണിയിലെത്തി. 2.67 ലക്ഷത്തില്‍ തുടങ്ങുന്ന പുതിയ വാഹനം 0.8 ലിറ്റര്‍, ഇ.ഒ ലിറ്റര്‍ എഞ്ചിനുകളില്‍ ലഭ്യമാകും. എന്നാല്‍ ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനിന്റെ വില 3.88 ലക്ഷം മുതലാണ് തുടങ്ങുന്നത്.
പത്ത് പുതിയ സവിശേഷതകളുമായാണ് 2018ലെ ക്വിഡ് എത്തിയിരിക്കുന്നത്. റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍ പുതിയ പതിപ്പിന്റെ സവിശേഷതയാണ്. 0.8 ലിറ്റര്‍ എഞ്ചിന്‍ 54 പി എസ് പവറും 72 എന്‍ എം ടോര്‍ക്കും നല്‍കും. 1.0 ലിറ്റര്‍ മോട്ടോര്‍ 68 പി എസ് പവറും 91 എന്‍ എം ടോര്‍ക്കും നല്‍കും.
7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ മീഡീയ എന്‍ എ വി സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രമന്റ് ക്ലസ്റ്റര്‍ തുടങ്ങിയവ സവിശേഷതകളില്‍ ചിലതാണ്. അഞ്ച് നിറങ്ങളില്‍ പുതിയ ക്വിഡ് ലഭിക്കും. ചുവപ്പ്, വെള്ളി, പിച്ചള, ആഷ് എന്നീ നിറങ്ങളിലായിരിക്കും ലഭിക്കുന്നത്.