ബിഷ്‌കെ: കിര്‍ഗിസ്ഥാന്‍ പ്രധാനമന്ത്രി കുബത്‌ബെക്ക് ബൊറണോവ് രാജിവച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം ഇലക്ഷന്‍ കമ്മിഷന്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ രാജി. രാജ്യത്തുടനീളം ബൊറണോവ് അധികാരത്തിലേറുന്നതിനെതിരെ പ്രതിഷേധം നിലനില്‍ക്കുന്നുണ്ടായിരുന്നു. ജനക്കൂട്ടം കിര്‍ഗിക്കിസ്ഥാന്‍ പാര്‍ലമെന്റും പ്രസിഡന്റ് ഓഫീസും കൈയ്യേറി. അക്രമാസക്തമായി സര്‍ക്കാര്‍ കെട്ടിടങ്ങളിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടത്തിന്റെ ആവശ്യം പരിഗണിച്ച് ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ റദ്ദാക്കി.
പ്രതിഷേധത്തില്‍ ഒരു മരണം റിപ്പോര്‍ട്ടു ചെയ്തു. അറൂന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
മുന്‍ റഷ്യന്‍ പ്രസിഡന്റായ സൂര്‍നോബി ജീന്‍ ബെക്കോവയുടെ ബന്ധുകൂടിയാണ് കുബത്‌ബെക്ക്. സഡ്യര്‍ ജാപറോവാണ് പുതിയ പ്രധാനമന്ത്രി.