എല്‍ ഇ ഇക്കോ എന്ന ചൈനീസ് കമ്പനി വിപണിയിലെത്തിച്ച എല്‍ ഇ 1 എസ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ മൊബൈല്‍ വില്‍പ്പനയിലെ താരമായി. പതിനായിരത്തിനും പതിനയ്യായിരത്തിനും ഇടയില്‍ വില വരുന്ന എല്ലാ ബ്രാന്റിലുമുള്ള മോഡലുകളെ കടത്തി വെട്ടിയാണ് എല്‍ഇ ഇക്കോ എന്ന മൊബൈല്‍ ബ്രാന്‍ഡ് ഒന്നാമതെത്തിയത്
ഫ്‌ലാഷ് സെയിലിലൂടെ സെക്കന്റുകള്‍ക്കകം പതിനായിരക്കണക്കിന് എല്‍ഇ ഇക്കോ സ്മാര്‍ട്ട് ഫോണുകള്‍ വിറ്റ എല്‍ഇ ടിവി ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ പിടിമുറുക്കി കഴിഞ്ഞു. ‘ഓണ്‍ലൈന്‍ വില്‍പ്പനയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ഫോണ്‍’ എന്ന പുതിയ റെക്കോര്‍ഡും സ്വന്തം പേരിലാക്കി. സാംസങ് ഗ്യാലക്‌സി ജെ 5, ഷവോമിയുടെ റെഡ് മി 2 എന്നിവ എല്‍ ഇ 1 എസിന്റെ പ്രഭാവത്തിന് മുന്നില്‍ പരാജയപ്പെട്ടു.
ചൈനയിലെ ബീജിങ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലെഷി ഇന്റര്‍നെറ്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി (Letv) എന്ന ഇന്റര്‍നെറ്റ് അധിഷ്ഠിത എന്റര്‍ടെയിന്‍മെന്റ് കമ്പനിയാണ് എല്‍.ഇ ഇക്കോ (Le Eco) എന്ന പേരില്‍ സ്മാര്‍ട്ട് ഫോണുകളുമായി ഇന്ത്യന്‍ വിപണിയിലെത്തിയത്. എല്‍ഇ മാക്‌സ് (Le Max ), എല്‍ഇ 1 എസ് (Le 1S ) എന്നീ മോഡലുകളാണ് ഫ്‌ലിപ്കാര്‍ട്ടിലൂടെ ഫ്‌ലാഷ് സെയില്‍ വഴി എല്‍ഇ ഇക്കോ ആദ്യം വില്‍പ്പനയ്ക്കായെത്തിച്ചത്. ഇന്ത്യന്‍ മൊബൈല്‍ വിപണിക്ക് തീര്‍ത്തും അപരിചതമായ ഒരു ബ്രാന്റ് വിപണിയിലെത്തി മാസങ്ങള്‍ക്കുള്ളില്‍ ഇത്രയധികം വില്‍പ്പന നേടിയത് മൊബൈല്‍ വിപണിയിലെ എന്നത്തേയും മികച്ച നേട്ടമായി വിലയിരുത്തപ്പെട്ടിരുന്നു.
ഒരു മാസത്തിനുള്ളില്‍ രണ്ടു ലക്ഷം സ്മാര്‍ട്ട് ഫോണുകള്‍ വിറ്റ റിക്കോര്‍ഡ് എല്‍ഇ ഇക്കോ എന്ന മൊബൈല്‍ ബ്രാന്‍ഡിലൂടെ ഇവര്‍ സ്വന്തമാക്കിയിരുന്നു. ഈ റെക്കോര്‍ഡിന് മുന്‍പേ മറ്റ് ചില മികച്ച നേട്ടങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ നേടാന്‍ എല്‍ഇ ഇക്കോയ്ക്ക് കഴിഞ്ഞു. മൂന്ന് ഫ്‌ലാഷ് വില്‍പ്പനകളിലൂടെ 20 ലക്ഷത്തോളം രജിസ്‌ട്രേഷനുകള്‍ സാധ്യമായതും, കുറഞ്ഞ സമയത്തിനുളളില്‍ കൂടുതല്‍ ഫോണുകള്‍ വില്‍ക്കാന്‍ കഴിഞ്ഞതുമാണ് രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണിയെയാകെ ഞെട്ടിച്ച് എല്‍ഇ ഇക്കോ കയ്യിലൊതുക്കിയ റെക്കോര്‍ഡ് നേട്ടങ്ങള്‍
എല്‍ഇഡി ഫ്‌ലാഷോട് കൂടിയ 13 മെഗാപിക്‌സല്‍ പ്രധാന കാമറയും 5 മെഗാ പിക്‌സല്‍ മുന്‍ക്യാമറയുമായി എത്തിയ എല്‍ഇ 1 എസിന്റെ പ്രോസസര്‍ 2.2 ജിഗാ ഹെട്‌സ് വേഗത നല്‍കുന്നതാണ്. 1080 X 1920 പിക്‌സല്‍ റെസലൂഷന്‍ നല്‍കുന്ന 5.5 ഇഞ്ച് സ്‌ക്രീനോട് കൂടിയ ഈ ഫോണിന് 3 ജിബി റാമും 32 ജിബിയുടെ ആന്തരിക സംഭരണ ശേഷിയുമാണുള്ളത്. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പിലാണ് ഈ ഫോണിന്റെ ഒഎസ്. 3000 എംഎഎച്ച് ശേഷിയുള്ള കരുത്തുറ്റ ബാറ്ററിയാണ് എല്‍ഇ 1 എസിന്റേത്.
ഈയിടെ എല്‍ഇ ഇക്കോ എല്‍ഇ 2, എല്‍ഇ 2 പ്രോ, എല്‍ഇ മാക്‌സ് 2 എന്നീ മൂന്ന് അതിനൂതന സ്മാര്‍ട്ട് ഫോണുകള്‍ കൂടി അവതരിപ്പിച്ചു. സാധാരണ സ്മാര്‍ട്ട് ഫോണുകളിലെ ഓഡിയോ കണക്ടിവിട്ടിയായ 3.5 എംഎം ജാക്ക് ഒഴിവാക്കി സിടൈപ് യുഎസ്ബി ഒഡിയോ ഇന്റര്‍ഫേസാണ് എല്‍ഇ 2, എല്‍ഇ 2 പ്രോ, എല്‍ഇ മാക്‌സ് 2 എന്നീ പുതിയ മൂന്നു ഫോണുകളിലും എല്‍ഇ ഇക്കോ ഉപയോഗിച്ചിരിക്കുന്നത്. പുതിയ മൂന്നു സ്മാര്‍ട്ട് ഫോണുകളും വിആര്‍ ഹെഡ് സെറ്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളവയാണ്. മെറ്റാലിക് രൂപകല്‍പ്പനയുമായി എത്തുന്ന ഈ സ്മാര്‍ട്ട് ഫോണുകള്‍ ആന്‍ഡ്രോയിഡ് 6.0 മാഷ്മല്ലോ അടിസ്ഥാനമാക്കിയുള്ള ഇമോഷന്‍ യുഐ സ്‌കിന്നിലാണ് പ്രവര്‍ത്തിക്കുന്നത്.