കൊച്ചി: അനശ്ചിതകാല പണിമുടക്ക് നടത്തുന്ന ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ സംയുക്ത സമരസമിതി ഭാരവാഹികളുമായി സംസ്ഥാന ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. വെള്ളിയാഴ്ച രാവിലെ പത്തിന് എറണാകുളം ഗസ്റ്റ് ഹൗസിലാകും ചര്‍ച്ച നടത്തുക.
ഇതിനിടയില്‍ ബുധനാഴ്ച സംയുക്ത സമരസമിതി ഭാരവാഹികളുടെ നേതൃത്വത്തില്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വെള്ളിയാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ മന്ത്രിയുടെ ഇടപെടലുകള്‍ പ്രതീക്ഷിക്കുന്നുവെന്നും ഓണ്‍ലൈന്‍ കമ്പനികള്‍ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയതായും ഭാരവാഹികള്‍ പറഞ്ഞു.