എറണാകുളം: നവകേരള സദസിനായി വ്യാപാരസ്ഥാപനങ്ങളില്‍ ദീപാലങ്കാരം നടത്തണമെന്ന വിചിത്ര നിര്‍ദേശവുമായി ലേബര്‍ ഓഫീസര്‍. പെരുമ്പാവൂരിലെ വ്യാപാരസ്ഥാപനങ്ങളിലാണ് ദീപാലങ്കാരം നടത്തണമെന്ന നിര്‍ദ്ദേശം. കുന്നത്തുനാട് താലൂക്ക് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ പ്രകാശിന്റെ നിര്‍ദേശം.
വാട്സ് ആപ് ഗ്രൂപ്പ് വഴിയാണ് നിര്‍ദേശം നല്‍കിയത്. തീരുമാനം തന്റേതല്ലെന്നും സംഘാടക സമിതിയുടെ തീരുമാനം അറിയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നുമാണ് ജയപ്രകാശിന്റെ വാദം. നവകേരള സദസ് എറണാകുളം ജില്ലയിലെത്തുന്ന എട്ട്, ഒമ്പത് തീയതികളില്‍ എല്ലാ കടകളിലും ദീപാലങ്കാരം നടത്തണമെന്നാണ് ജയപ്രകാശ് വ്യാപാരികളോട് നിര്‍ദേശിക്കുന്നത്. നിര്‍ദേശം അംഗീകരിക്കാനാവില്ലെന്നറിയിച്ച് ഒരു വിഭാഗം വ്യാപാരികളും രംഗത്തെത്തിയിട്ടുണ്ട്.
ഡിസംബര്‍ 10-ന് രാവിലെ പെരുമ്പാവൂരില്‍ നവകേരള സദസ് നടക്കുകയാണല്ലോ. ഇതൊരു സര്‍ക്കാര്‍ പ്രോഗ്രാം ആണ്. ആയതിനാല്‍ എല്ലാവരും സഹകരിക്കണം. നവകേരള സദസ് പ്രമാണിച്ച് 8/12/2023, 9/12/2023 തീയതികളില്‍ എല്ലാ കടകളിലും ദീപാലങ്കാരം നടത്തേണ്ടതുണ്ട്. ആയതിനാല്‍ 8,9 തീയതി രാത്രികളില്‍ എല്ലാ കടകളും ദീപാലങ്കാരം നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.”- എന്നായിരുന്നു കടയുമടകള്‍ക്ക് ലേബര്‍ ഓഫീസര്‍ അയച്ച സന്ദേശം.