ഇതരസംസ്ഥാന തൊഴിലാളി മരിച്ച സംഭവം; കരാറുകാരനെതിരെ പരാതി ഉയരുന്നു

dead body

ഇടുക്കി: ഇടുക്കി ചെറുതോണിയില്‍ ദേശീയപാത നിര്‍മ്മാണത്തിനിടയില്‍ ഇതരസംസ്ഥാന തൊഴിലാളി മരിച്ചത് കരാറുകാരന്‍ മതിയായ മാനദണ്ഡങ്ങള്‍ പാലിക്കാതെ ജോലിയെടുപ്പിച്ചതിനെ തുടര്‍ന്നാണെന്ന് പരാതി.

മരിച്ച യുവാവിന് ഭാരവാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സ് ഇല്ലായിരുന്നുവെന്നും തൊഴിലാളികളെ എത്തിച്ച കാര്യം കരാറുകാരന്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചില്ലെന്നുമാണ് ആക്ഷേപം ഉയരുന്നത്.

കോണ്ക്രീറ്റ് മിക്‌സിംഗ് മെഷീന്‍ നാല്‍പ്പതടി താഴ്ചയിലേക്ക് മറിഞ്ഞാണ് അസം സ്വദേശി നജ്‌റുള്‍ ഇസ്ലാം മരിച്ചത്. ഇരുപത് വയസ്സ് മാത്രം പ്രായമുള്ള നജ്‌റുളിന് ഇത്തരത്തിലുള്ള വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സോ, വൈദഗ്ധ്യമോ ഇല്ലായിരുന്നെന്നും ഈ സൈറ്റില്‍ ജോലിയെടുക്കുന്ന പലരുടെയും അവസ്ഥ ഇതാണെന്നും പരാതിക്കാര്‍ പറയുന്നു.

Top