അടിസ്ഥാന സൗകര്യം പോലുമില്ലാതെ ഇതര സംസ്ഥാന തൊഴിലാളികളെ ക്വാറന്റൈനിലാക്കി

തിരുവനന്തപുരം: കാഞ്ഞിരക്കുളം കല്ലുവിളയില്‍ അടിസ്ഥാന സൗകര്യം പോലും ഇല്ലാത്ത സ്ഥലത്ത് ജാര്‍ഖണ്ഡില്‍ നിന്നെത്തിയ തൊഴിലാളികളെ ക്വാറന്റൈനിലാക്കിയെന്ന് ആക്ഷേപവുമായി നാട്ടുകാര്‍ രംഗത്ത്. ജാര്‍ഖണ്ഡ് സ്വദേശികളായ തൊഴിലാളികളെ ഇവര്‍ നേരത്തെ താമസിച്ചിരുന്ന കണ്ടെയ്‌നറില്‍ തന്നെ ക്വാറന്റൈന്‍ ചെയ്യാനാണ് പഞ്ചായത്തിന്റെ തീരുമാനം.

പൊട്ടിപ്പൊളിഞ്ഞ ഈ കണ്ടെയ്‌നറില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. തൊഴിലാളികള്‍ക്ക് സുരക്ഷിതമായ ക്വാറന്റൈന്‍ സംവിധാനം ഒരുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. കാരോട് ബൈപാസിന്റെ പണി പുനരാരംഭിക്കുന്നതിനാണ് 60 തൊഴിലാളികളെ ജാര്‍ഖണ്ഡില്‍ നിന്ന് തിരികെക്കൊണ്ടുവന്നത്.

Top