പൊതുസ്ഥലത്ത് വച്ച് സൈനികനെ മര്‍ദ്ദിച്ചു, സ്ത്രീ അറസ്റ്റില്‍

arrest

ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് വച്ച് സൈനികനെ മര്‍ദ്ദിച്ച സ്ത്രീ അറസ്റ്റില്‍.

44 കാരിയായ സ്മൃതി കര്‍ലയാണ് സൈനികനെ മര്‍ദ്ദിച്ചത്.

കഴിഞ്ഞ ശനിയാഴ്ച ദക്ഷിണ ഡല്‍ഹിയിലെ വസന്ത്കുഞ്ചിലായിരുന്നു സംഭവം. സംഭവത്തിന്റെ ദൃക്സാക്ഷി മൊബൈലില്‍ പകര്‍ത്തി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സൈന്യം സംഭവത്തെ കുറിച്ച് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സൈനികനെ സ്ത്രീ കൈവീശിയടിക്കുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് ഇവര്‍ സ്വന്തം കാറിലേക്ക് മടങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.

അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം സ്മൃതിയെ ജാമ്യത്തില്‍ വിട്ടയച്ചു. ഇവരുടെ കാര്‍ പിടിച്ചെടുത്തിട്ടുണ്ട്. വീഡിയോ പ്രചരിച്ചതോടെ നിരവധിയാളുകള്‍ സ്മൃതിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

Top